Scroll Top
വിശുദ്ധ ഗീവര്‍ഗീസ്‌ സഹദാ
അരുവിത്തുറ വല്യച്ചന്‍
അശ്വാരൂഢനായി വാഴുന്ന ഗീവര്‍ഗീസ്‌ സഹദാ അരുവിത്തുറയുടെ ആത്മചൈതന്യമാണ്‌.

അരുവിത്തുറ ദേശത്തിന്റെ സംരക്ഷകനായി ദൈവം നല്‍കിയ കനിവാണ്‌ അരുവിത്തുറ വല്ല്യച്ചന്‍ എന്ന്‌ അരുവിത്തുറയുടെ സ്വകാര്യതിയില്‍ അറിയപ്പെടുന്ന വിശുദ്ധ ഗീവര്‍ഗീസ്‌ സഹദാ. ജീവത ക്ലേശവും പാപഭാരവും ദുഷ്ടശക്തിയുടെ സ്വാധീനവും കൊണ്ട്‌ ജീവിതം വ്യസനിക്കുമ്പോള്‍ അരുവിത്തുറ വല്ല്യച്ചാ ഞങ്ങള്‍ക്ക്‌ വേണ്ടി അപേക്ഷിക്കണമേ എന്ന പ്രാര്‍ത്ഥനാ മന്ത്രവുമായി വല്ല്യച്ചന്റെ സന്നിധിയില്‍ എത്തുന്നവര്‍ക്ക്‌ സഹദാ നല്‍കുന്ന സംരക്ഷണം ഒരു ആശ്വാസമാണ്‌.

തന്റെ സന്നിധിയില്‍ വന്ന്‌ മധ്യസ്ഥം അപേക്ഷിക്കുന്ന ഏവര്‍ക്കും സമീപസ്ഥനാണ്‌ വല്ല്യച്ചന്‍. അശ്വാരൂഢനായി വാഴുന്ന ഗീവര്‍ഗീസ്‌ സഹദാ അരുവിത്തുറയുടെ ആത്മചൈതന്യമാണ്‌.

  • അരിവറുത്തതും കുരുമുളകുമാണ്‌ ഇവിടെയുള്ള പ്രധാന നേര്‍ച്ച.
  • കുരിശില്‍ എണ്ണയൊഴിക്കുന്നതും തിരികത്തിച്ച്‌ പ്രാര്‍ഥിക്കുന്നതും ഇവിടത്തെ മുഖ്യചടങ്ങാണ്‌

അരുവിത്തുറ വല്യച്ചന്‍ ഭക്തര്‍ക്ക്‌ വീട്ടിലെ ഒരു മുതിര്‍ന്ന അംഗത്തെപ്പോലെയാണ്‌. വിശേഷപ്പെട്ട അവസരങ്ങളില്‍ വീട്ടില്‍ ഉണ്ടാക്കുന്ന പലഹാരങ്ങളുടെ ഓഹരി വല്യച്ചനെത്തിക്കാനും ഭക്തര്‍ മറക്കാറില്ല. അരിവറുത്തതും കുരുമുളകുമാണ്‌ ഇവിടെയുള്ള പ്രധാന നേര്‍ച്ച. കള്ളപ്പം, നെയ്യപ്പം, കൊഴുക്കട്ട എന്നിവയും നേര്‍ച്ച പലഹാരങ്ങളാണ്‌. മുട്ടയും പാലും മിക്കവാറും നേര്‍ച്ചയായിലഭിക്കാറുണ്ട്‌. തിരിയും കുന്തിരിക്കവും സ്‌നേഹപൂര്‍വ്വം വല്യച്ചനുനിവേദിക്കുന്ന ഭക്തരുണ്ട്‌. കുരിശില്‍ എണ്ണയൊഴിക്കുന്നതും തിരികത്തിച്ച്‌ പ്രാര്‍ഥിക്കുന്നതും ഇവിടത്തെ മുഖ്യചടങ്ങാണ്‌. പുതിയസ്ഥലം വാങ്ങുമ്പോഴും വീട്‌ പണിയുമ്പോഴും കുറച്ച്‌ മണ്ണ്‌ വല്യച്ചനുകൊടുക്കുന്ന പതിവ്‌ ഇവിടെയുണ്ട്‌. എണ്ണ, തൈര്‌, തേന്‍, കോഴി, മൂരിക്കിടാവ്‌, ആട്‌ എന്നിവയും പള്ളിക്ക്‌ കാഴ്‌ചകൊടുക്കുന്ന പതിവും

അരുവിത്തുറയുടെ പ്രത്യേകതയാണ്‌. പാമ്പുംപുറ്റും മാറ്റൊരു പ്രധാനസമര്‍പ്പണം. ചിലര്‍ കുന്തവും സമര്‍പ്പിക്കാറുണ്ട്‌. വല്യച്ചനു മുത്തുക്കുട സമ്മാനിക്കുന്നവരുമുണ്ട്‌. വാഴക്കുല, ചേന, പഴവര്‍ഗ്ഗങ്ങള്‍ എന്നീ കാര്‍ഷിക വിഭവങ്ങളും തെങ്ങിന്‍തൈയും ഇവിടെ എത്തിക്കാറുണ്ട്‌. ചുവന്ന പട്ടുസാരിയും ഒരു കാലത്ത്‌ നേര്‍ച്ചയായിലഭിച്ചിരുന്നു. മന്ത്രവാദം, കൂടോത്രം, കൈവിഷം എന്നിവയ്‌ക്ക്‌ ഉപയോഗിച്ചിട്ടുള്ള സാധനങ്ങള്‍ വല്യച്ചന്റെ അടുക്കല്‍ എത്തിച്ച്‌ ഇത്തരം ഭയത്തില്‍ നിന്ന്‌ വിശ്വാസികള്‍ വിടുതല്‍ നേടുന്നു. അരുവിത്തുറയില്‍ കൊണ്ടു പോയി പുതിയതും പഴയതുമായ സാധനങ്ങള്‍ വെഞ്ചരിക്കുന്നവര്‍ വളരെയേറെയുണ്ട്‌. യാത്രാസൗകര്യം കുറവുള്ളകാലത്ത്‌ വിശ്വാസികള്‍ ഇവിടെ താമസിച്ച്‌ ഒന്‍പതുദിവസത്തെ നൊവേനയില്‍ പങ്കെടുക്കുമായിരുന്നു.