Scroll Top
Milestones Of St. George Forane Church

ക്രൈസ്തവ സമൂഹസ്ഥസ്ഥാപനം – A.D. 52 -72. സ്ഥാപകൻ ക്രിസ്തുശിഷ്യനായ മാർത്തോമ്മാ ശ്ലീഹാ ആണെന്നു പൂർവ്വ സൂരികളിൽ നിന്നും ലഭിച്ച അറിവനുസരിച്ച്, പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നു. കൂടാതെ കേരള സർക്കാർ പ്രസിദ്ധപ്പെടുത്തിയ സർവ്വ വിജ്ഞാനകോശത്തിൽ , അരുവിത്തുറ, മലയാറ്റൂർ, തിരുവാംങ്കോട്, എന്നീ പള്ളികൾ അരപ്പള്ളി സ്ഥാനം അവകാശപ്പെടുന്ന പള്ളികളായി രേഖപ്പെടുത്തിട്ടുണ്ട്.

ആദ്യ ദൈവാലയ സ്ഥാപനം : A.D. 151

ഈ ദൈവാലയം പ്രതിഷ്ഠിച്ചിരിക്കുന്നത് ഈശോയുടെ അമ്മയായ പരിശുദ്ധകന്യാമറിയത്തിന് ആയിരുന്നു. ഈ ദൈവാലയത്തിന് ക്ഷേത്രത്തിന്റെ ആകൃതിയായിരുന്നു . ഫിലിപ്പ് പാമർ എഴുതിയ ‘ കേരള കത്തോലിക്കാ വിജ്ഞാനീയ’ ത്തിൽ അരുവിത്തുറപ്പള്ളി A.D. 151 ൽ സ്ഥാപിച്ചു എന്നു രേഖപ്പെടുത്തിട്ടുണ്ട്.

  • ദൈവാലയം പുതുക്കിപ്പണിതു  :  8 നൂറ്റാണ്ട്
  • പാലാ വലിയപള്ളി (സെന്റ്. തോമസ് കത്തീഡ്രൽ ) അരുവിത്തുറയിൽ നിന്നും പിരിഞ്ഞു : 1002
  • ഭരണങ്ങാനം ആനക്കല്ല് പള്ളി (സെന്റ്.മേരിസ്) അരുവിത്തുറയിനിന്നും പിരിഞ്ഞു : 1004
ആദ്യ ദൈവാലയ സ്ഥാപനം : A.D. 151

ഈ ദൈവാലയം പ്രതിഷ്ഠിച്ചിരിക്കുന്നത് ഈശോയുടെ അമ്മയായ പരിശുദ്ധകന്യാമറിയത്തിന് ആയിരുന്നു. ഈ ദൈവാലയത്തിന് ക്ഷേത്രത്തിന്റെ ആകൃതിയായിരുന്നു . ഫിലിപ്പ് പാമർ എഴുതിയ ‘ കേരള കത്തോലിക്കാ വിജ്ഞാനീയ’ ത്തിൽ അരുവിത്തുറപ്പള്ളി A.D. 151 ൽ സ്ഥാപിച്ചു എന്നു രേഖപ്പെടുത്തിട്ടുണ്ട്.

  • ദൈവാലയം പുതുക്കിപ്പണിതു  :  8 നൂറ്റാണ്ട്
  • പാലാ വലിയപള്ളി (സെന്റ്. തോമസ് കത്തീഡ്രൽ ) അരുവിത്തുറയിൽ നിന്നും പിരിഞ്ഞു : 1002
  • ഭരണങ്ങാനം ആനക്കല്ല് പള്ളി (സെന്റ്.മേരിസ്) അരുവിത്തുറയിനിന്നും പിരിഞ്ഞു : 1004
  • നിലയ്ക്കലിൽ പല ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. നിലയ്ക്കൽ നിവാസികൾ വാസസ്ഥലം ഉപേക്ഷിച്ചു പോരുകയും, വി. ഗീവർഗീസിന്റെ തിരുസ്വരൂപവുമായി അരുവിത്തുറയിൽ അഭയം തേടുകയും ചെയ്ത അക്രമണം നടന്നത് : 1350 – നോടടുത്ത്‌
  • കാഞ്ഞിരപ്പള്ളി പഴയപള്ളി (അക്കരപ്പള്ളി – സെന്റ് മേരീസ്) അരുവിത്തുറയിനിന്നും പിരിഞ്ഞു : 1449
  • ദൈവാലയം പുതുക്കിപണിതു : 16 നൂറ്റാണ്ട്

( അരുവിത്തുറ ഇടവകക്കാരനായ കല്ലറയ്ക്കൽ മത്തായികത്തനാരാണ് പുനർനിർമ്മിതി നടത്തിയത്. വി.ഗീവർഗീസിനായിരുന്നു ഇടവക ദൈവാലയം സമർപ്പിച്ചത്. )

  • പൂഞ്ഞാർ സെന്റ്. മേരീസ് പള്ളി അരുവിത്തുറയിനിന്നും പിരിഞ്ഞു : 1600
  • സുറിയാനി നസ്രാണി പ്രമുഖനായിരുന്ന തച്ചിൽ മാത്തുത്തരകൻ പള്ളി സന്ദർശിയ്ക്കുകയും വിശേഷപ്പെട്ട ഒരു കാസാ പള്ളിയ്ക്കു സമ്മാനിക്കുകയും ചെയ്തു : 1805
  • വി. ഗീവർഗീസിന്റെ തിരുനാൾ ദിനമായ ഏപ്രിൽ 24 ന് യോഗ്യതയോടുകൂടി പള്ളി സന്ദർശിച്ചു പ്രാർത്ഥിക്കുന്നവർക്ക് ലെയോ XII – മൻ മാർപാപ്പാ പൂർണ്ണദണ്ഡ വിമോചനം അനിവധിച്ചു : 1827
  • പ്ലാശ്ശനാൽ സെന്റ് മേരിസ് പള്ളി അരുവിത്തുറയിൽ നിന്നും പറിഞ്ഞു : 1848
  • തിടനാട് സെന്റ്. ജോസഫ് പള്ളി അരുവിത്തുറയിൽ നിന്നും പറിഞ്ഞു : 1865
  • അരുവിത്തുറ ഇടവകയിലെ ആദ്യത്തെ പള്ളിക്കൂടം (ഇപ്പോഴത്തെ വെയിൽകാണാംപാറ സെന്റ്. ജോർജ് എൽ.പി.എസ്) ആരംഭിച്ചു : 1875
  • വിശുദ്ധ അന്തോനിസിന്റെ നാമത്തിൽ കൊണ്ടൂർ കുരിശുപള്ളി സ്ഥാപതിച്ചു ഇതാണ് അരുവിത്തുറ ഇടവകയിൽ ഇന്നുള്ളതിലെ ആദ്യത്തെ കുരിശുപള്ളി : 1903
  • തിരുവിതാംകൂറിലെ ഇളയരാജാവ് അശ്വതിതിരുനാൾ പള്ളി സന്ദർശിച്ചു : 1908
  • ബ്രിട്ടീഷ് റെസിഡന്റ് മെക്കൻസി പ്രഭു പള്ളി സന്ദർശിച്ച്, അതിന്റെ പഴക്കത്തെപ്പറ്റി പഠനം നടത്തി : വർഷം കൃത്യമായി അറിയില്ല
  • വെയിൽകാണാംപാറ പള്ളിക്കുടം (സെന്റ്. ജോർജ് എൽ.പി.എസ്.) അരുവിത്തുറപള്ളി ഏറ്റെടുത്തു : 1917
  • റവ.ഫാ.ഹോസ്റ്റൻ എസ്.ജെ പള്ളി സന്ദർശിച്ച് പള്ളിപ്പരിസരത്തുനിന്നും വളവുകല്ല് (റോമൻകമാനം) കണ്ടെടുത്തു : 1924

( ഇത് പതിനാറാം നൂറ്റാണ്ടിൽ പൊളിച്ച പള്ളിയുടെ പ്രധാന കവാടത്തിന്റെ ഭാഗമാണെന്ന് അനുമാനിക്കുന്നു.ഈ കമാനം ഇപ്പോഴത്തെ പള്ളിയുടെ വലതുവശത്തെ തറ (Basement ) യിൽ ഉറപ്പിച്ചിട്ടുണ്ട്. )

  • തീക്കോയി സെന്റ്. മേരീസ് പള്ളി അരുവിത്തുറ പള്ളിയിൽ നിന്നും പിരിഞ്ഞു : 1926
  • അരുവിത്തുറ പള്ളിമേടയുടെ പണി ആരംഭിച്ചു : 1929
  • ഇപ്പോഴത്തെ പള്ളിയ്ക്കു ചങ്ങനാശ്ശേരി ബിഷപ്പ് മാർ . ജെയിംസ് കാളാശ്ശേരി താറക്കല്ലിട്ടു : 1942
  • അരുവിത്തുറപള്ളിയുടെ ചരിത്രം വിവരിക്കുന്ന അറിയപ്പെടുന്ന ആദ്യ ചരിത്ര പുസ്തകം ‘അരുവിത്തുറേതിഹാസം ‘ പ്രസിദ്ധപ്പെടുത്തി : 1942
  • ചരിത്രകാരൻ – വാഴേപ്പറമ്പിൽ V. D. തോമ്മാക്കത്തനാർ
  • റവ.ഫാ. തോമസ് അരയത്തിനാലിന്റെ നേതൃത്തിൽ അരുവിത്തുറ ‘ സെന്റ്. തോമസ് മിഷൻ ലീഗ് ‘ ഉദ്ഘാടനം ചെയ്തു : 1948
  • സെന്റ്. തോമസ് മിഷൻ ലീഗ് ബംഗാളിലെ ഡിനാജ്പൂർ രൂപതയിലെ ജോൺപൂർ മിഷനിലെ ലഖിപ്പുർ ഗ്രാമത്തിന് 1949 മുതൽ സ്ഥിരമായി സാമ്പത്തികസഹായം നൽകിക്കൊണ്ടിരുന്നു. അതിനാൽ അവിടത്തെ മിഷണറിമാർ ആ ഗ്രാമത്തിന് ‘കൊച്ചരുവിത്തുറ’ എന്ന പേരു നൽകി. ഈ സ്ഥലം ഇന്നത്തെ ബംഗ്ലാദേശിൽ ‘കൊച്ചരുവിത്തുറ ‘ എന്ന പേരിൽ അറിയപ്പെടുന്നു.അവിടെ അരുവിത്തുറ ഇടവകയിൽ നിന്നും എടുത്ത സംഭാവനകൾ കൊണ്ടുമാത്രം ഒരു പള്ളി പടുത്തുയർത്തുകയും ചെയ്തിട്ടുണ്ട്. ഈ പള്ളി ഇന്ന് കൊച്ചരുവിത്തുറപ്പള്ളി എന്ന പേരിൽ അറിയപ്പെടുന്നു.
  • 16 നൂറ്റാണ്ടിലെ പള്ളിയുടെ മദ്ബഹാ മാത്രം മേൽക്കൂര സഹിതം നിലനിർത്തി ബാക്കിഭാഗം പൊളിച്ചു മാറ്റി : 1951
  • ഇപ്പോഴത്തെ ദൈവാലയം പാലാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിൽ കൂദാശ ചെയ്തു : 1951
  • ഇപ്പോഴത്തെ പള്ളി പണി പൂർത്തീകരിച്ചു : 1952
  • പെരുന്നിലത്ത്‌ സെന്റ്.മേരീസ് കുരിശുപള്ളി സ്ഥാപിച്ചു : 1952
  • പെരുന്നിലത്ത്‌ സെന്റ്.തോമസ് ആരാധനാ മഠം തുറന്നു : 1952

( ഇതാണ് ഇടവകയിലെ ആദ്യകന്യാസ്ത്രി മഠം )

  • സെന്റ്. ജോർജ് യു.പി. ആൻഡ് എച്ച്.എസ്. ആരംഭിച്ചു :1952
  • റവ.ഫാ.തോമസ് അരയത്തിനാൽ എഴുതിയ ‘ഈരാപ്പുഴ അഥവാ അരുവിത്തുറപള്ളിയുടെ ഒരു സംക്ഷിപ്ത ചരിത്രം’ പ്രകാശനം ചെയ്തു : 1952
  • പൗരസ്ത്യ സംഘത്തിന്റെ സെക്രട്ടറി കർദിനാൾ എവുജിൻ ടിസറന്റ് പള്ളി സന്ദർശിച്ചു : 1953
  • യേശുക്രിതുവിന്റെ സംസാരഭാഷയായ അറമായ സുറിയാനിക്ക് ‘അറമായ്ക്ക് ഗ്രാമർ ‘ (Aramaic Grammer) എന്ന പേരിൽ വ്യാകരണഗ്രാൻഥം പ്രസിദ്ധപ്പെടുത്തി (വൈയാകരണൻ: റവ.ഫാ.തോമസ് അരയത്തിനാൽ) : 1957
  • അരുവിത്തുറപള്ളി ഫൊറോനാപ്പള്ളി ആയി ഉയർത്തപ്പെട്ടു : 1957
  • ഇടവകയിലെ ആദ്യത്തെ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺവെന്റ (ഇപ്പോഴത്തെ ആനന്ദഭവൻ ബാലികമന്ദിരത്തിന്റെ സ്ഥാനത്ത്‌ ) ആരംഭിച്ചു  : 1961
  • സെന്റ്. ജോർജ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു 400 മീറ്റർ ട്രാക്ക് ഉള്ള ഈ സ്റ്റേഡിയം നിർമ്മാണം പൂർത്തിയായ കാലത്ത്‌ , മീനച്ചിൽ താലൂക്കിലെ ഏറ്റവും വലിയ സ്റ്റേഡിയമായിരുന്നു .
  • സെന്റ്.മേരീസ് എൽ.പി എസ് അരുവിത്തുറ തുടങ്ങി : 1964
  • സെന്റ്. ജോർജ് കോളേജ് അരുവിത്തുറ ആരംഭിച്ചു : 1965

( NAAC – ന്റെ എ ഗ്രേഡ് നേടിട്ടുള്ള ഈ കോളേജിൽ ബിരുദാനന്ദരബിരുദ പഠനത്തിനും ഗവേഷണത്തിനും വരെയുള്ള സ്വകാര്യങ്ങൾ ഉണ്ട് .)

  • സെന്റ്.മേരീസ് നഴ്സറി സ്കൂൾ ആരംഭിച്ചു : 1965
  • റവ.ഫാ. തോമസ് അരയത്തിനാൽ വത്തിക്കാനിൽ ‘പൗരസ്ത്യ സഭകൾ എന്ന വിഷയത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു : 1972
  • ചിക്കാഗോ (യു.എസ്.എ ) ബിഷപ്പ് മാർ. ജേക്കബ് അങ്ങാടിയാത്ത്‌ ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി സേവനം അനുഷ്‌ഠിച്ചു : 1974 -77
  • ജോർജിയൻ കോളേജ് അരുവിത്തുറ സ്ഥാപിച്ചു ബിരുദത്തിനും ബിരുദാനന്ദരബിരുദത്തിനും വരെ സൗകര്യമുള്ള ഒരു പാരലൽ കോളേജാണിത്: 1974
  • പൗരസ്ത്യ തിരുസംഘത്തിലെ അദ്ധ്യക്ഷൻ കർദിനാൾ വ്ളാഡിസ്ലാവ് റൂബിൻ പള്ളി സന്ദർശിച്ചു : 1980
  • പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അസിസ്റ്റന്റ് വികാരിയായി സേവനം അനുഷ്‌ഠിച്ചു : 1981 -82
  • അരുവിത്തുറ പള്ളി പാരിഷ് ഹാളിന്റെ പണി പൂർത്തിയായി : 1989
  • എഫ്.സി.സി. പ്രോവിൻഷ്യൽ ഹൗസ് തുറന്നു : 1994
  • സെന്റ്. ജോർജ് ഹയർസെക്കൻഡറി സ്കൂൾ ആരംഭിച്ചു : 2000
  • സെന്റ്.ജൂഡ് ചാപ്പൽ വെയിൽകാണാംപാറ ആരംഭിച്ചു : 2002
  • നിത്യാരാധന ചാപ്പൽ (പള്ളിമേടയിൽ) തുറന്നു : 2004
  • പ്രതിമാസ പാരിഷ് ബുള്ളറ്റിൻ പ്രസിദീകരണം ആരംഭിച്ചു : 2009
  • പള്ളിമുറ്റത്ത് പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള ഗ്രോട്ടോയുടെ പണി ആരംഭിച്ചു : 2009 ഡിസംബർ
  • പുതിയ കൊടിമരം വെഞ്ചിരിച്ചു : 01 -01 -2010
  • ഇടവകാംഗങ്ങളുടെ ഫോട്ടോ അടങ്ങുന്ന എന്റെ വീട് എന്ന ഡയറക്ടറി പ്രസിദ്ധികരിച്ചു : 26 -01 -2010
  • വല്യച്ചൻമലയിൽ സ്ഥാപിച്ച ആദ്യ കുരിശ് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിച്ചു. : 2011 മാർച്ച് 4
  • നമ്മുടെ പിതാവായ മാർത്തോമാ ശ്ലീഹായുടെ തിരുശേഷിപ്പ് ഇറ്റലിയിലെ ഓർത്തണോ കത്തീഡ്രലിൽ നിന്നും നമ്മുടെ ദൈവാലയത്തിൽ കൊണ്ടുവന്ന് പ്രതിഷ്ഠിച്ചു. : 2013 ഓഗസ്റ്റ്
  • വല്യച്ഛൻ മലയിൽ 17 അടി ഉയരമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കോൺക്രീറ്റ് കുരിശിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. : 2014
  • ഭാരതത്തിലെ വിവിധ രൂപതകളിൽ നിന്ന് എത്തിച്ചേർന്ന അഭിവന്ദ്യ പിതാക്കന്മാരുടെ സാന്നിധ്യത്തിൽ പാലാ രൂപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് വല്യച്ചൻ മലയുടെ ആശീർവാദകർമ്മം നടത്തി. : 2014 ഫെബ്രുവരി 9
  • അരുവിത്തുറ വല്യച്ചൻ മല പള്ളിയുടെ കൂദാശ കർമ്മം അഭിവന്ദ്യ മാർ ജോസഫ് പവ്വത്തിൽ പിതാവ് നിർവഹിച്ചു. : 2014 സെപ്റ്റംബർ 13
  • പുതിയതായി നിർമ്മിച്ച വാദ്യപ്പുരയുടെ വെഞ്ചിരിപ്പ് കർമ്മം മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. :2021 ഒക്ടോബർ 31
  • പെരുന്നിലം സഹദാ ഗാർഡൻസ് എന്ന നമധേയത്തിൽ ഭവന രഹിതർക്കായിട്ടുള്ള 21 വീടുകൾ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് വെഞ്ചരിച്ചു. :2023 ഒക്ടോബർ 14
  • അരുവിത്തുറ പള്ളിയുടെ ഇരുവശങ്ങളിലുമുള്ള പുതിയതായി നിർമ്മിക്കപ്പെട്ട മോണ്ഡലങ്ങൾ മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവദിക്കുകയും പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം പള്ളിയുടെ ഇടതുവശത്തെ മോണ്ഡലത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. :2024 ജനുവരി 21